ഇഷ്ട സിനിമയുടെ രണ്ടാം കുറിപ്പ്!

ponmuttayidunna-tharavu-title

ഈ സിനിമയോളം ഞാൻ വേറൊരു സിനിമ ഇഷ്ടപ്പെട്ടിട്ടില്ല.
ഞാനും അവരുടെ കൂട്ടത്തിൽ പെട്ടയാളാണ്!

തട്ടാൻ ഭാസ്കരാൻ ആണെന്റെ ഹീറോ ഫോർ എവർ!
സാവിത്രിയും ഗോപാലേട്ടനും ഭാര്യയും എന്റെയും കൂടി കുടുംബമാണ്.

പാപ്പിയും അബൂബക്കറും എന്റെയും കൂടി സിൽബന്തികൾ ആണ്!
വെളിച്ചപ്പാടാണ് നമ്മടെ ആസ്ഥാന ഉപദേഷ്ടാവും ബെസ്റ്റ് ഫ്രെണ്ടും!
ഹാജ്യാരും മാധവൻനായരും ഉൾപ്പെടുന്ന വേറെ ഒരു ഗ്യാങ്ങും ഉണ്ട്.

സ്നേഹലതയെ എനിക്കും ഇഷ്ടമായിരുന്നു. ഞാനും അവൾക്കു വേണ്ടി പണിതു കൊടുത്തേനെ ഒരുഗ്രൻ മാല!
പണിക്കരെ ഞാൻ കൊന്നേനെ. ഭഗീരഥി അയാൾക്കൊത്ത കൂട്ടാണ്.
പവിത്രനോടെനിക്ക് ഒരൽപം സഹതാപമുണ്ട്, നല്ലൊരു മനുഷ്യനാ.

കല്മേയിയെ ഞാനും അദ്ഭുതത്തോടെ നോക്കിയേനെ.
ദേവയാനിയെ ഒരു കള്ളചിരിയോടെയും.
അവസാനം ടീച്ചറെ ഞാൻ അടിച്ചോണ്ട് പോയേനെ. അങ്ങനെ ഞാനും കൊടുത്തേനെ ഭാസ്കരന് ഒരു കുത്ത്!

ഞാൻ ജീവിക്കാനാഗ്രഹിച്ച ഗ്രാമം ആയിരുന്നു അത്.
ഞാൻ കാണാൻ കൊതിച്ച ആളുകൾ ആണ് അവിടെ നിറയെ.
ഞാൻ കണ്ടു കണ്ടു കണ്ടു സ്നേഹിച്ച ഒരു സിനിമയുടെ ഹാങ്ങ്‌ ഓവർ മാത്രമാണ് ആണ് ഈ വാക്കുകൾ നിറയെ, സ്വല്പം ഓവർ ആണെങ്കിലും!
നന്ദി രഘുനാഥ് പാലേരി നന്ദി!

അനീജ്.

Advertisements

നമോവാകത്തോടെ ഒന്നാം കുറിപ്പ്!

എന്തെഴുതണം, എങ്ങനെ തുടങ്ങണം എന്നൊന്നും അറിയില്ല. ഇവിടെ ചിലവഴിക്കുന്ന സമയം ചില്ലറയൊന്നുമല്ല. അപ്പോൾ പിന്നെ മുഖപുസ്തകത്തിൽ നിന്നും കുറച്ചു സമയം ഇവിടെ കൂടെ കളയാം എന്ന് വിചാരിച്ചു.
ഇതിപ്പോ ഓരോരോ ആചാരങ്ങൾ ആകുമ്പോ നമ്മളും വിട്ടു കൊടുക്കരുതല്ലോ.
ഭയങ്കര ഫിലോസഫിയാണ് ലക്ഷ്യം.
ഒരു ഓണ്‍ലൈൻ ഫ്രോയിഡ് ലൈനിൽ എഴുതി തകർക്കും എന്ന് തോന്നുന്നു.

എന്തോ, ആത്മ പ്രശംസ എനിക്ക് പണ്ടേ ഇഷ്ടമല്ല!

മുൻപ് ഇത് പോലെ ഒരു മൂന്നു ബ്ലോഗുകൾ തുടങ്ങുകയും അതിന്റെ പേരുകൾ മറന്നു പോവുകയും ചെയ്തു.
പക്ഷെ തളരില്ല, ആത്മവീര്യതോടെ ഞാൻ മരണം വരെ ബ്ലോഗുകൾ തുടങ്ങിക്കൊണ്ടേയിരിക്കും!
അപ്പൊ ഇതിന്റെ ലോഗിൻ അഡ്രസ്‌ മറന്നു പോകും വരേയ്ക്കും കാണാം. പ്രണാമം!

അനീജ്.